ലഹരിക്കടിമയായ മകൻ അമ്മയെ നിരന്തരമായി പീഡിപ്പിച്ചു, 30 കാരനായ യുവാവ് അറസ്റ്റിൽ

നിഹാരിക കെ.എസ്

വ്യാഴം, 7 ഓഗസ്റ്റ് 2025 (18:45 IST)
കൊച്ചി: ആലുവയിൽ അമ്മയോട് മകന്റെ കൊടും ക്രൂരത. അമ്മയെ നിരന്തരമായി പീഡിപ്പിച്ച മുപ്പതുകാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ലഹരിക്കടിമായാണെന്നാണ് പൊലീസ് പറയുന്നത്.
 
ദിവസങ്ങൾക്ക് മുൻപാണ് അമ്മ മകനെതിരെ ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. മുപ്പതുകാരനായ മകൻ നിരന്തരം പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. തുടർന്ന് മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍