Suriya - Karuppu Movie Teaser: 'അടി തുടങ്ങാന്‍ പോകാ'; സൂര്യയുടെ ജന്മദിനത്തില്‍ 'കറുപ്പ്' ടീസര്‍ (വീഡിയോ)

രേണുക വേണു

ബുധന്‍, 23 ജൂലൈ 2025 (10:41 IST)
Suriya - Karuppu Movie

Karuppu Teaser: തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പ്' സിനിമയുടെ ടീസര്‍ എത്തി. സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. 
 
ഒന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ സൂര്യയെ സ്‌റ്റൈലിഷും മാസുമായാണ് കാണുന്നത്. ആക്ഷനു ഏറെ പ്രാധാന്യമുള്ള ചിത്രമാകുമെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. ആര്‍.ജെ.ബാലാജി തന്നെയാണ് ചിത്രത്തിന്റെ കഥ. 


ഡ്രീം വാരിയര്‍ പിച്ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍.പ്രകാശ് ബാബു, എസ്.ആര്‍.പ്രഭു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സംഗീതം സായ്, ക്യാമറ ജി.കെ.വിഷ്ണു. തൃഷയാണ് നായിക. ഇന്ദ്രന്‍സ്, സ്വാസിക, ശിവദ, അനഘ മായ രവി, സുപ്രീത് റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ടീസറിന്റെ മലയാളം പതിപ്പ് നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് പങ്കുവെച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍