നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ശേഷമാണ് നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളുടെയും പ്രതിഷേധത്തെ തുടർന്നായിരുന്നു പുറത്താക്കൽ. അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് പറയുകയാണിപ്പോൾ നടൻ ദേവൻ. മമ്മൂട്ടിയുടെ വീട്ടിൽ അന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തെക്കുറിച്ചും ദേവൻ സംസാരിച്ചു.
അന്നത്തെ തീരുമാനത്തോട് എനിക്ക് യോജിപ്പില്ല. സസ്പെന്റ് ചെയ്യണമെന്നാണ് ഞാൻ പറഞ്ഞത്. അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കണം. പക്ഷെ കേട്ടില്ല. പക്ഷെ അന്ന് ഭയങ്കരമായ സമ്മർദ്ദം ഉണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികൾ അന്ന് മമ്മൂട്ടിയുടെ വീടിന് മുന്നിൽ സമരം ചെയ്തു. മമ്മൂട്ടിയുടെ ഗേറ്റിന് മുകളിൽ റീത്ത് വെക്കാൻ പല പാർട്ടികളും വന്നു. അത് നമുക്കൊക്കെ വളരെ ഫീലിംഗ് ആയിപ്പോയി. അമ്മയുടെ മീറ്റിംഗ് മമ്മൂക്കയുടെ വീട്ടിൽ നടക്കുന്ന സമയത്ത് വലിയ പ്രശ്നമായിരുന്നു.