Mammootty Brahmayugam: 'മമ്മൂട്ടി രോഗാവസ്ഥയിലാകും, ഭ്രമയുഗം കണ്ടയുടനെ മെസേജ് അയച്ചിരുന്നു': തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍

നിഹാരിക കെ.എസ്

ചൊവ്വ, 12 ഓഗസ്റ്റ് 2025 (09:33 IST)
മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഭ്രമയുഗം. ഭ്രമയുഗത്തിലെ ചാത്തനെ മലയാളികൾ അത്ര പെട്ടന്നൊന്നും മറക്കില്ല. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം കണ്ട സിനിമയുടെ മേക്കിംഗും വലിയ തോതില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയേക്കുറിച്ചും ഭ്രമയുഗത്തേക്കുറിച്ചും എഴുത്തുകാരന്‍ സുനില്‍ പരമേശ്വരന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.
 
പൃഥ്വിരാജും മനോജ് കെ ജയനും പ്രധാന വേഷങ്ങളിലെത്തിയ അനന്തഭദ്രം എന്ന സിനിമയുടെ തിരക്കഥയും, സിനിമയ്ക്ക് ആധാരമായ നോവലുമെഴുതിയത് സുനില്‍ പരമേശ്വരന്‍ ആയിരുന്നു. അനന്തഭദ്രത്തിന് മുമ്പ് കന്നഡയില്‍ സിനിമകളെഴുതിയിരുന്നു. സുനില്‍ പരമേശ്വരന്‍ ഇന്ന് അറിയപ്പെടുന്നത് കാന്തല്ലൂര്‍ സ്വാമിയെന്ന പേരിലാണ്. ചില സിനിമകള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. 
 
'ഭ്രമയുഗം എന്ന സിനിമ കണ്ടയുടനെ ഞാന്‍ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് മെസേജ് അയച്ചിരുന്നു. മമ്മൂട്ടി രോഗാവസ്ഥയിലാവും, ഇത് അപകടമാണ് എന്ന് പറഞ്ഞാണ് മെസേജ് ഇട്ടത്'' എന്നാണ് സുനില്‍ പരമേശ്വരന്‍ പറയുന്നത്.
 
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. അദ്ദേഹത്തിന്റേത് തന്നെയായിരുന്നു രചനയും. ഡയലോഗുകള്‍ എഴുതിയത് ടിഡി രാമകൃഷ്ണനായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ഭ്രമയുഗം. ഈ സിനിമയിലെ പ്രകടനത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിക്കുമെന്ന പ്രേക്ഷകർ കരുതുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍