റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 7 ഓഗസ്റ്റ് 2025 (18:30 IST)
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അജിത് ഡോവല്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം പ്രസിഡന്റ് വരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ സന്ദര്‍ശനം ഉണ്ടാകുമെന്ന് ഇന്റര്‍ഫാക്‌സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
 
അമേരിക്ക ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത വരുന്നത്. അതേസമയം 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നാല്‍ ഇനിയും ഇന്ത്യക്കുനേരെ ഉപരോധങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായി വ്യാപാരങ്ങള്‍ നടത്തുന്ന മറ്റു രാജ്യങ്ങള്‍ക്കും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
 
ചൈനയെ പോലുള്ള രാജ്യങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമ്പോള്‍ ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ട്രംപിനോട് ചോദിച്ചു. എട്ടുമണിക്കൂറേ ആയിട്ടുള്ളുവെന്നും എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്നാണ് ട്രംപ് മറുപടി നല്‍കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി യുദ്ധത്തിന് ഇന്ത്യ റഷ്യയെ സഹായിക്കുന്നുവെന്നാരോപിച്ചാണ് ട്രംപിന്റെ തീരുവ നീക്കം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍