പെണ്‍കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിലാണ് രാഹുലിനെതിരെ അന്വേഷണം. സ്ത്രീകളെ ഭീഷണിപ്പെടുത്തി, സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
രാഹുല്‍ രണ്ട് യുവതികളെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചുവെന്നാണ് അന്വേഷണസംഘത്തിനു വ്യക്തമായിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിന്റെ ആശുപത്രി രേഖകള്‍ അടക്കം ഇന്റലിജന്‍സ് ആണ് വിവരങ്ങള്‍ കണ്ടെത്തിയത്. ഇവ ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു. ഇതില്‍ ഒരു ഗര്‍ഭഛിദ്രം നടന്നിരിക്കുന്നത് കേരളത്തിനു പുറത്താണ്. ഗര്‍ഭഛിദ്രത്തിനു വിധേയയായ ഒരു യുവതിയുടെ മാത്രമാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്. മറ്റൊരു യുവതിയെ കുറിച്ചും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ക്രൈം ബ്രാഞ്ച് ബന്ധപ്പെടും.