അടുത്തിടെ താൻ ആത്മഹത്യാശ്രമം നടത്തിയെന്ന് ബാലയുടെ മുൻപങ്കാളി എലിസബത്ത് ഉദയൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, ആത്മഹത്യ ശ്രമത്തിന്റെ പേരിൽ മാപ്പ് പറഞ്ഞ് രംഗത്ത് വന്നരിക്കുകയാണ് എലിസബത്ത്. ഒരു ഘട്ടത്തിൽ തനിക്ക് വിഷമം താങ്ങാൻ സാധിക്കാതെ വന്നുവെന്നും അങ്ങനെയാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നുമാണ് എലിസബത്ത് പറയുന്നത്.
'ഡിസ്ചാർജ് ആയി. കുറച്ച് ദിവസത്തിനുള്ളിൽ നാട്ടിൽ വരും. ചിരിച്ച മുഖത്തോടെ മാത്രം വീഡിയോ ചെയ്യണം എന്നൊരു തീരുമാനമെടുത്തിട്ടുണ്ട്. അല്ലെങ്കിൽ വീഡിയോ ചെയ്യില്ല. സോറി, കുറേ പേർ മെസേജ് അയച്ചിരുന്നു. ചിലർ അവരുടെ കയ്യും കാലും വിറച്ചു, എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായെന്ന് പറഞ്ഞു. സോറി. എനിക്ക് വിഷമം താങ്ങാൻ പറ്റിയില്ല. അതൊന്നും ഒരു ന്യായീകരണമല്ല.
എനിക്കു വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി. സോറി കൊണ്ടൊന്നും മറയ്ക്കാനാകില്ല. എന്തൊക്കെ വിഷമം വന്നാലും പൊരുതണം. ചെറിയ ചെറിയ സന്തോഷങ്ങളാണെങ്കിലും അതിനെ അപ്രിഷിയേറ്റ് ചെയ്യാൻ പഠിക്കണം. ശ്രമിക്കുന്നുണ്ട്. ഇപ്പോൾ കുറച്ച് വിഷമമുള്ള ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഒരു ശ്രമം നടത്തിയതിനാൽ ഞാൻ കഴിച്ചു കൊണ്ടിരിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകൾ കുറച്ച് നാളത്തേക്ക് നിർത്താനാണ് പറഞ്ഞിരിക്കുന്നത്.
കുറച്ച് ദിവസം കഴിഞ്ഞാൽ വീണ്ടും തുടരും. അതിന്റെ വിത്‌ഡ്രോവൽ സിൻഡ്രം ഉണ്ടാകും. സാധാരണ പതിയെയാണ് മരുന്ന് നിർത്തുക. പക്ഷെ ഞാൻ ഇങ്ങനൊരു വൃത്തികെട്ട പരിപാടി കാണിച്ചത് കാരണം, ഇനിയും ഡോസ് ചെല്ലുന്നത് ശരീരത്തിന് നല്ലതല്ലാത്തതിനാൽ കുറച്ച് ദിവസം നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. നമുക്ക് നാട്ടിൽ വച്ച് കാണാം. നല്ല നല്ല തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അത് പ്രാവർത്തികമാക്കുമെന്ന് കരുതുന്നു', എലിസബത്ത് പറഞ്ഞു.