നടൻ ബാലയ്ക്കും കുടുംബത്തിനും എതിരെ ആരോപണവുമായി മുൻ പങ്കാളി ഡോ.എലിസബത്ത് ഉദയൻ. താൻ മരിച്ചാൽ പൂർണ ഉത്തരവാദി ബാലയും അദ്ദേഹത്തിന്റെ കുടുംബവും ആണെന്ന് എലിസബത്ത് ആരോപിച്ചു. മൂക്കിൽ ട്യൂബു ഘടിപ്പിച്ച് ആശുപത്രിക്കിടക്കയിൽ കിടന്നു ചിത്രീകരിച്ച തന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു കൊണ്ടായിരുന്നു എലിസബത്തിന്റെ വെളിപ്പെടുത്തൽ.
തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും എലിസബത്ത് ആരോപിക്കുന്നുണ്ട്. തന്റെ ആരോഗ്യപ്രശ്നം എന്താണെന്ന് എലിസബത്ത് വെളിപ്പെടുത്തിയിട്ടില്ല. അഹമ്മദാബാദിലെ ബിജെ ആശുപത്രിയിൽ അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് അതേ ആശുപത്രിയിൽ തന്നെ എലിസബത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു.