Bala Kokila: അടുപ്പിച്ച് രണ്ട് ദിവസം ലോട്ടറി അടിച്ചു; തുക വെളിപ്പെടുത്തി ബാലയും കോകിലയും

നിഹാരിക കെ.എസ്

ബുധന്‍, 9 ജൂലൈ 2025 (15:42 IST)
തിരുവനന്തപുരം: നടൻ ബാലയും മൂന്നാമത്തെ ഭാര്യ കോകിലയും സോഷ്യൽ മീഡിയയിൽ സജീവമാണ്. വിവാഹം സംബന്ധിച്ച വിവാദങ്ങളിൽ നിന്നെല്ലാം അകന്ന് കഴിയുകയാണ് ഇരുവരും ഇപ്പോൾ. കോകിലയുമായുളള വിവാഹ ശേഷം കുക്കിംഗ് വീഡിയോകളും മറ്റുമായാണ് ബാല സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. 
 
അതിനിടെ കഴിഞ്ഞ ദിവസം കോകിലയ്ക്ക് ലോട്ടറിയടിച്ച സന്തോഷം ബാല ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കാരുണ്യ ലോട്ടറി വഴിയാണ് ഭാഗ്യം കോകിലയെ തേടി എത്തിയത്. 25000 രൂപയാണ് സമ്മാനമായി ഇവർക്ക് ലഭിച്ചത്. ആദ്യമായാണ് ലോട്ടറിയടിക്കുന്നതെന്ന് ബാല വീഡിയോയിൽ പറയുന്നു. ഇതിന്റെ പിറ്റേദിവസവും ഇവർക്ക് ലോട്ടറി അടിച്ചു. 
 
ഇത്തവണ കാരുണ്യയല്ല മറിച്ച് ഭാഗ്യതാര ലോട്ടറിയിലൂടെയാണ് ഇരുവരേയും ഭാഗ്യം തേടി വന്നത്. എന്നാൽ ആദ്യത്തെ ലോട്ടറിയിലേത് പോലുളള വലിയ തുകയൊന്നും രണ്ടാമത്തെ തവണ സമ്മാനമായി ലഭിച്ചിട്ടില്ല. ഭാഗ്യതാര നറുക്കെടുപ്പിൽ നൂറ് രൂപയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത് എന്ന് ബാല പറയുന്നു. 50 രൂപ മുടക്കിയെടുത്ത ടിക്കറ്റിനാണ് 100 രൂപ സമ്മാനം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍