ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 29 ജൂലൈ 2025 (18:00 IST)
nun
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യകടത്തും ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദുര്‍ഗിലെ വിചാരണ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സെക്ഷന്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് ഇവരുടെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.
 
ഇതിനിടെ കന്യാസ്ത്രീകളെ പ്രതിപക്ഷ എംപിമാര്‍ സന്ദര്‍ശിച്ചു. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മോശമായ രീതിയില്‍ തങ്ങളെ നേരിട്ടതായി കന്യാസ്ത്രീകള്‍ പറഞ്ഞതായി എംപിമാര്‍ പറഞ്ഞു. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് കന്യാസ്ത്രീകളായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍