ബിജാപൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 22 മാവോയിസ്റ്റുകളെ വധിച്ചു. സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡോകളാണ് ദൗത്യം നിര്‍വഹിച്ചത്. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വീരമൃത്യു വരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജാപൂരിന്റെയും ദണ്ഡേവാടയുടെയും അതിര്‍ത്തി പ്രദേശമായ ബംഗ്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.