ഫിഡെ വനിതാ ചെസ് ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ സൂപ്പര്‍ താരം കൊനേരു ഹംപി. വനിതാ ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം ഇതോടെ കൊനെരു ഹംപി സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ ചൈനയുടെ യുസിന്‍ സോങ്ങിനെതിരെ സമനില നേടിയാണ് താരത്തിന്റെ മുന്നേറ്റം. ചൈനീസ് താരത്തിനെതിരായ ക്ലാസിക് പോരാട്ടത്തിന്റെ ആദ്യഗെയിമില്‍ ഹംപി വിജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ സമനില നേടിയതോടെയാണ് താരം സെമിഫൈനലിലെത്തിയത്.