വനിതാ സിംഗിള്‍സ് വിംബിള്‍ഡനില്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ അനിസിമോവ സ്വന്തമാക്കി. 2004ല്‍ ഇതിഹാസതാരം സെറീന വില്യംസ് സ്ഥാപിച്ച റെക്കോര്‍ഡാണ് താരം മറികടന്നത്. 6-4,4-6,6-4 എന്ന സ്‌കോറിനാണ് അനിസിമോവ സബലേങ്കയെ പരാജയപ്പെടുത്തിയത്. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ സെമിയിലെത്തിയതാണ് അനിസിമോവയുടെ ഗ്രാന്‍ഡ് സ്ലാമിലെ ഇതുവരെയുള്ളതില്‍ മികച്ച പ്രകടനം. 3 ഗ്രാന്‍ഡ് സ്ലാം വിജയങ്ങളുള്ള സബലേങ്ക ഇത് മൂന്നാം വട്ടമാണ് സെമിഫൈനലില്‍ പരാജയപ്പെടുന്നത്. നേരത്തെ 2021, 2023 വര്‍ഷങ്ങളിലും സെമിയില്‍ താരം പരാജയപ്പെട്ടിരുന്നു. ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയെങ്കിലും ഫൈനലില്‍ താരം പരാജയപ്പെട്ടിരുന്നു.