ഇന്ത്യ ഭയക്കണോ?, 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഫ്ര ആർച്ചർ വീണ്ടും ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ

അഭിറാം മനോഹർ

ബുധന്‍, 9 ജൂലൈ 2025 (18:36 IST)
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. സ്റ്റാര്‍ പേസറായ ജോഫ്ര ആര്‍ച്ചര്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. ജോഷ് ടങ്ങിന് പകരക്കാരനായിട്ടാകും ആര്‍ച്ചര്‍ കളിക്കുക.മറ്റ് മാറ്റങ്ങളൊന്നും ഇംഗ്ലണ്ട് ടീമില്‍ വരുത്തിയിട്ടില്ല. 2019ല്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച 30കാരനായ ആര്‍ച്ചര്‍ 13 ടെസ്റ്റുകളില്‍ നിന്നും 42 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ആര്‍ച്ചറുടെ വരവോടെ ഇംഗ്ലണ്ട് പേസ് ആക്രമണത്തിന്റെ മൂര്‍ച്ചകൂടും.
 
 പേസര്‍ ആറ്റ്കിന്‍സനെയും ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ 2 ടെസ്റ്റിലും മോശം പ്രകടനങ്ങള്‍ തുടരുന്ന സാക് ക്രോളി, ക്രിസ് വോക്‌സ് എന്നിവരെയും ടീമില്‍ നിലനിര്‍ത്തി.ലീഡ്‌സില്‍ നടന്ന ആദ്യ മതാരത്തില്‍ വിജയിച്ചെങ്കിലും ബെര്‍മിങ്ഹാം ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പരമ്പരയില്‍ ഇന്ത്യ സമനില പിടിച്ചിരുന്നു. 3 മത്സരങ്ങളാണ് പരമ്പരയില്‍ ഇനി ബാക്കിയുള്ളത്.
 
 ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: സാക് ക്രോളി, ബെന്‍ ഡെക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്, ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ഷോയ്ബ് ബഷീര്‍
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍