ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം
സീസണില്‍ 2 തവണയാണ് അഖില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തിയത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അഖില്‍ മുന്നിലെത്തിയത്. കേരള ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് അഖില്‍ സ്‌കറിയ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിലും 25 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 17 വിക്കറ്റുകളുമായി കൊല്ലം ഏരീസിന്റെ അമല്‍ എ ജിയാണ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ കെ എം ആസിഫ് 16 വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി.