ഇംഗ്ലണ്ട് പരമ്പരയിലെ ഇന്ത്യൻ ഹീറോ, ഐസിസിയുടെ ഓഗസ്റ്റിലെ മികച്ച താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മുഹമ്മദ് സിറാജും

അഭിറാം മനോഹർ

തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (20:16 IST)
ഓഗസ്റ്റ് മാസത്തിലെ മികച്ച പുരുഷതാരത്തിനുള്ള ഐസിസി ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത് സിറാജിന്റെ നിര്‍ണായക ബൗളിംഗ് പ്രകടനമായിരുന്നു.
 
 പരമ്പരയിലുടനീളം മികച്ച നിലയില്‍ പന്തെറിഞ്ഞ സിറാജ് 23 വിക്കറ്റുകളാണ് 5 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും നേടിയത്. സിറാജിന് പുറമെ ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റി, വെസ്റ്റിന്‍ഡീസ് പേസര്‍ ജയ്ഡന്‍ സീല്‍സ് എന്നിവരും പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചു. സിംബാബ്വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 2 ടെസ്റ്റുകളില്‍ നിന്നും 16 വിക്കറ്റുകളാണ് ഹെന്റി വീഴ്ത്തിയത്. അതേസമയം പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെയാണ് ജെയ്ഡന്‍ സീല്‍സ് ചുരുക്കപ്പട്ടികയിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍