Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

അഭിറാം മനോഹർ

വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (18:54 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ സെഞ്ചുറിയോടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ 12 സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. ഇന്നലെ ഓസീസിനെതിരായ മത്സരത്തില്‍ 91 പന്തില്‍ 117 റണ്‍സാണ് താരം സ്വന്തമാക്കിയത്. 4 സിക്‌സും 14 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്ങ്‌സ്.
 
നിലവില്‍ 15 സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുള്ള ഓസീസ് താരം മെഗ് ലാനിങ്ങാണ് ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയിട്ടുള്ള വനിതാ താരം. ഇന്നലെ നേടിയ സെഞ്ചുറിയോടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തെത്താന്‍ സ്മൃതി മന്ദാനയ്ക്ക് സാധിച്ചു. 13 സെഞ്ചുറികളുള്ള ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സാണ് രണ്ടാം സ്ഥാനത്തുള്ളത്.ഇന്ത്യന്‍ ബാറ്റര്‍മാരില്‍ 7 സെഞ്ചുറികളുള്ള ഹര്‍മന്‍ പ്രീത് കൗറാണ് സ്മൃതി മന്ദാനയ്ക്ക് പിന്നിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍