മത്സരത്തില്‍ 58 റണ്‍സ് സ്വന്തമാക്കിയ സ്മൃതി മന്ദാന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാറ്റ് സ്‌കെവര്‍ ബ്രണ്ടിന് 4 പോയിന്റിന് പിന്നിലാക്കി. വനിതാ ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സ്മൃതി മന്ദാനയുടെ നേട്ടം. 735 പോയന്റാണ് സ്മൃതി മന്ദാനയ്ക്കുള്ളത്. 725 പോയന്റുകളുമായി ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വര്‍ട്ടാണ് മൂന്നാം സ്ഥാനത്ത്.