Royal Challengers Bengaluru: 17,600 കോടിയുണ്ടോ? ആര്‍സിബിയെ വാങ്ങാം; കിരീട ജേതാക്കള്‍ വില്‍പ്പനയ്ക്ക് !

രേണുക വേണു

ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (10:16 IST)
Royal Challengers Bengaluru

Royal Challengers Bengaluru: ഐപിഎല്ലിലെ ഏറ്റവും മൂല്യം കൂടിയ ഫ്രാഞ്ചൈസികളില്‍ ഒന്നായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വില്‍പ്പനയ്ക്ക്. ബെംഗളൂരു ഫ്രാഞ്ചൈസിയുടെ മാതൃ കമ്പനിയായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടനാണ് ടീമിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. ബ്രിട്ടനിലെ പ്രമുഖ മദ്യ നിര്‍മാണ - വിതരണ കമ്പനിയാണ് ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടന്‍.
 
കിരീട നേട്ടത്തിന്റെ പൊലിമയില്‍ നില്‍ക്കുന്നതിനാല്‍ തങ്ങള്‍ ആവശ്യപ്പെടുന്ന തുകയ്ക്കു ആര്‍സിബിയെ സ്വന്തമാക്കാന്‍ വമ്പന്‍മാര്‍ വരുമെന്ന ഉറപ്പിലാണ് ഡിയോ ജിയോ ഗ്രേറ്റ് ബ്രിട്ടന്‍. രണ്ട് ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 17,600 രൂപ) ണ് കമ്പനി ആര്‍സിബിക്കു വിലയിട്ടിരിക്കുന്നത്. 
 
കമ്പനിയുടെ പ്രധാന ബിസിനസ്സല്ലാത്ത കായികമേഖലയില്‍ പണം മുടക്കുന്നതിനോട് കമ്പനിയുടെ ചില ഓഹരി ഉടമകള്‍ക്കു എതിര്‍പ്പുണ്ട്. ഡിയാജിയോ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായി ഈ വര്‍ഷം മാര്‍ച്ചില്‍ ചുമതലയേറ്റെടുത്ത പ്രവീണ്‍ സോമേശ്വറിന്റെ നിലപാടും ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു കാരണമാണ്. സ്‌പോര്‍ട്‌സ് ലീഗുകളില്‍ പണം മുടക്കുന്നത് വലിയ തോതില്‍ നിക്ഷേപം ആവശ്യമായ ഒന്നാണെന്നും കമ്പനിയുടെ ദീര്‍ഘകാല പദ്ധതികള്‍ക്ക് ഇതു ഗുണം ചെയ്യില്ലെന്നുമാണ് പ്രവീണ്‍ സോമേശ്വറിന്റെ നിലപാട്. 
 
സൂപ്പര്‍താരം വിരാട് കോലി ഉള്ളതിനാല്‍ ആര്‍സിബിയില്‍ വലിയ കച്ചവട സാധ്യത കാണുന്ന ഭീമന്‍ കമ്പനികള്‍ ഡിയോ ജിയോ ഗ്രേറ്റ് ബ്രിട്ടനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനാവാലെ, അദാനി ഗ്രൂപ്പിനായി ഗൗതം അദാനി എന്നിവരാണ് ആര്‍സിബിയില്‍ നോട്ടമിട്ടിരിക്കുന്നത്. യുഎസ് കമ്പനികളും ആര്‍സിബിക്കായി രംഗത്തുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍