മത്സരത്തിന്റെ 12,29 മിനിറ്റുകളിലായിരുന്നു മൊറോക്കോയുടെ ഗോളുകള്‍. 2 ഗോളുകളും സ്വന്തമാക്കിയത് യാസിര്‍ സാബിരിയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇതൊന്നും തന്നെ മുതലാക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. വിജയത്തോടെ 2009ല്‍ ഘാനയ്ക്ക് ശേഷം അണ്ടര്‍ 20 ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ മാറി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി കൊളംബിയ മൂന്നാം സ്ഥാനം സ്വന്തമാക്കി.