India W vs Ireland W: ഇങ്ങനെ തല്ലണോ?, സ്മൃതിക്കും പ്രതികയ്ക്കും സെഞ്ചുറി, അയർലൻഡ് വനിതകളെ പഞ്ഞിക്കിട്ട് ഇന്ത്യ
ഓപ്പണിംഗ് വിക്കറ്റില്‍ 233 റണ്‍സ് കൂട്ടുക്കെട്ട് സൃഷ്ടിച്ച പ്രതിക റാവലും സ്മൃതി മന്ദാനയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഒരു ഇന്ത്യക്കാരിയുടെ വേഗതയേറിയ ഏകദിന സെഞ്ചുറി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ സ്മൃതി 80 പന്തില്‍ 7 സിക്‌സുകളുടെയും 12 ബൗണ്ടറികളുടെയും സഹായത്തില്‍ 135 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. പ്രതിക റാവല്‍ 100 പന്തുകളില്‍ നിന്നാണ് ഏകദിനത്തിലെ തന്റെ കന്നി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 129 പന്തില്‍ 154 റണ്‍സാണ് താരം നേടിയത്. റിച്ച ഘോഷ് 42 പന്തില്‍ 59 റണ്‍സും തേജല്‍ ഹസബ്‌നിസ് 25 പന്തില്‍ 28 റണ്‍സുമായും തിളങ്ങി.