ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലെ താരത്തിന്റെ യാത്ര വിസ പ്രശ്‌നം കാരണം വൈകുന്നു. പാകിസ്ഥാന്‍ വംശജനായ ഇംഗ്ലീഷ് താരം സാക്കിബ് മഹ്മൂദിനാണ് വിസ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത്. സാക്കിബിന് വിസ ലഭിക്കാത്ത സാഹചര്യത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ തീരുമാനിച്ച യാത്ര റദ്ദാക്കി. സംഭവത്തില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
ജനുവരി 22ന് കൊല്‍ക്കത്തയിലാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ചെന്നൈ, രാജ്‌കോട്ട്, പുനെ,മുംബൈ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍. ടി20 പരമ്പരയ്ക്ക് ശേഷം 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കും.