ജൂണ്‍ മാസത്തിലെ ഐസിസിയുടെ മികച്ച പുരുഷതാരമായി ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമിനെ തിരെഞ്ഞെടുത്തു. ലോര്‍ഡ്‌സില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ മാര്‍ക്രം നേടിയ 136 റണ്‍സ് പ്രകടനമാണ് 27 വര്‍ഷത്തെ ദക്ഷിണാഫ്രിക്കയുടെ ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിച്ചത്. മത്സരത്തില്‍ 2 വിക്കറ്റുകള്‍ വീഴ്ത്താനും മാര്‍ക്രത്തിന് സാധിച്ചിരുന്നു.