അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

അഭിറാം മനോഹർ

ബുധന്‍, 27 ഓഗസ്റ്റ് 2025 (19:22 IST)
ഏഷ്യാകപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരമായ മനോജ് തിവാരി. ടീമിന്റെ പരിശീലകനല്ലാതിരുന്ന കാലത്ത് പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന് പറഞ്ഞ ഗംഭീര്‍ ഇപ്പോള്‍ ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലകനാണെന്നും ഗംഭീര്‍ കാപട്യക്കാരനാണെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും മനോജ് തിവാരി പറയുന്നു.
 
ഗംഭീര്‍ ഒരു കാപട്യക്കാരനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ഇന്ത്യന്‍ ടീം പരിശീലകനല്ലാത്ത കാലത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കളിക്കരുതെന്ന് പറഞ്ഞയാളാണ് ഗംഭീര്‍. ഇപ്പോള്‍ എന്ത് ചെയ്യും. പാകിസ്ഥാനെതിരെ കളിക്കാന്‍ പോകുന്ന ടീമിന്റെ പരിശീലകനാണ് ഗംഭീര്‍. പാകിസ്ഥാനുമായി കളിക്കുന്ന കാരണം കാണിച്ച് എന്തുകൊണ്ട് ഗംഭീറിന് പരിശീലകസ്ഥാനം രാജിവെച്ചുകൂടാ. തിവാരി ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍