Oval Pitch Fight: മക്കല്ലത്തിന് പിച്ചിന് നടുവിൽ നിൽക്കാം ഇന്ത്യൻ കോച്ചിന് അടുത്ത് പോലും വരാനാകില്ലെ, ട്വിറ്ററിൽ വൈറലായി ചിത്രങ്ങൾ

അഭിറാം മനോഹർ

ബുധന്‍, 30 ജൂലൈ 2025 (14:32 IST)
India vs England
അത്യന്തം ആവേശകരമായ ടെസ്റ്റ് സീരീസാണ് ഇത്തവണ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്നത്. തണുപ്പന്‍ രീതിയില്‍ ആദ്യ 2 ടെസ്റ്റ് മത്സരങ്ങള്‍ കഴിഞ്ഞുപോയെങ്കില്‍ മൂന്നാം ടെസ്റ്റിലെ നാലാം ദിനം മുതല്‍ ഇരുടീമുകളും തമ്മിലുള്ള പോരാട്ടം കടുത്തതായി മാറി. ഇപ്പോഴിതാ നിര്‍ണായകമായ അഞ്ചാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഓവല്‍ പിച്ച് ക്യൂറേറ്റര്‍ ലീ ഫോര്‍ട്ടിസുമായി ഉടക്കിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍.
 
 മത്സരത്തിന് മുന്‍പായി പിച്ച് പരിശോധിക്കാനായി ചെന്ന സമയത്ത് ഗ്രൗണ്ട് സ്റ്റാഫിലൊരാള്‍ ഗംഭീറിനോടും ഇന്ത്യന്‍ സംഘത്തിനോടും പിച്ചിന്റെ രണ്ടര മീറ്റര്‍ അകലം നില്‍ക്കാന്‍ പറഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകനായ സീതാന്‍ഷു കൊട്ടക്കാണ് സംഭവം വിവരിച്ചത്. തന്റെ ക്രിക്കറ്റ് കരിയറില്‍ ഇങ്ങനൊരു സംഭവം ആദ്യമാണെന്ന് കൊട്ടക് പറയുന്നു.
 

INDIA'S BATTING COACH ON GAUTAM GAMBHIR & OVAL PITCH CURATOR'S ARGUMENT. pic.twitter.com/bZUeNc3mkY

— Tanuj (@ImTanujSingh) July 29, 2025
 സ്‌പൈക്ക് ധരിച്ചാണ് പിച്ചിന് സമീപം നിന്നെങ്കില്‍ പിച്ചിന് കേടുപാടുണ്ടാകുമെന്ന ആശങ്ക കൊണ്ടാണ് ക്യുറേറ്റര്‍ പറഞ്ഞതെന്ന് മനസിലാക്കാം. റബ്ബര്‍ സ്‌പൈക്കുള്ള ഷൂ ധരിച്ചാണ് പിച്ചിന് സമീപം പോയത്. ഇതിന് മുന്‍പ് നടന്ന 4 ടെസ്റ്റിലും ക്യുറേറ്റര്‍മാര്‍ മാന്യമായാണ് പെരുമാറിയത്. പിച്ചിനെ പറ്റി അവര്‍ വിശദീകരിച്ച് തരികയും ചെയ്തിരുന്നു. വിശദീകരിക്കാന്‍ സാധിക്കില്ലെങ്കില്‍ നാളെ കാണാം എന്ന് പറയുമായിരുന്നു. എന്നാല്‍ രണ്ടര മീറ്റര്‍ അകലം നില്‍ക്കണമെന്ന വിചിത്രമായ നിര്‍ദേശമാണ് ഞങ്ങള്‍ക്ക് കിട്ടിയത്.ഇതിനെയാണ് ഗംഭീര്‍ ചോദ്യം ചെയ്തത്. സീതാന്‍ഷു കൊടക് പറഞ്ഞു.
 

The #Oval pitch curator deep in conversation with Brendon McCullum on the outfield ahead of the big clash.What’s cooking? Pitch talk or mind games? #OvalTest #INDvsENG #CricketBuzz #ghambir #TeamIndia pic.twitter.com/aKAUr1THl8

— Sandesh (@sandeshbs1144) July 29, 2025
അതേസമയം ഈ വിവാദങ്ങള്‍ ചര്‍ച്ചയില്‍ നിറയെ 2023ലെ ആഷസ് പരമ്പരയ്ക്കിടെ പിച്ചിന് നടുവില്‍ നിന്നുകൊണ്ട് ഇംഗ്ലണ്ട് കോച്ചായ ബ്രണ്ടന്‍ മക്കല്ലം ക്യുറേറ്ററിനോട് സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇംഗ്ലണ്ട് കോച്ചിനാകാം ഇന്ത്യക്കാര്‍ക്ക് സാധിക്കില്ല എന്ന മനോഭാവമാണ് ഇത് കാണിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നാളെയാണ് കെന്നിങ്ടണ്‍ ഓവലില്‍ അഞ്ചാം ടെസ്റ്റ് മത്സരം തുടങ്ങുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍