Ind W vs Ireland W: പ്രതികയും സ്മൃതിയും അടിയോടടി, 25 ഓവറിൽ 200 കടന്ന് ഇന്ത്യ, സ്മൃതി മന്ദാനയ്ക്ക് പത്താം സെഞ്ചുറി

അഭിറാം മനോഹർ

ബുധന്‍, 15 ജനുവരി 2025 (12:53 IST)
Smriti Mandana- Prathika
അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം. 25 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 217 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 78 റണ്‍സുമായി പ്രതിക റാവലും 121 റണ്‍സുമായി സ്മൃതി മന്ദാനയുമാണ് ക്രീസില്‍. ഏകദിന ക്രിക്കറ്റിലെ തന്റെ പത്താമത്തെ സെഞ്ചുറിയാണ് സ്മൃതി സ്വന്തമാക്കിയത്.
 
70 പന്തില്‍ നിന്നായിരുന്നു സ്മൃതിയുടെ സെഞ്ചുറി. ഇതോടെ ഏറ്റവും വേഗത്തില്‍ സെഞ്ചുറി സ്വന്തമാക്കിയ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡ് സ്മൃതി മന്ദാന സ്വന്തമാക്കി. 2024ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 87 പന്തില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍ പ്രീത് കൗറിന്റെ റെക്കോര്‍ഡ് നേട്ടമാണ് സ്മൃതി മറികടന്നത്. 90 പന്തില്‍ ഓസീസിനെതിരെ സെഞ്ചുറി നേടിയ ഹര്‍മന്‍ പ്രീത് കൗര്‍ തന്നെയാണ് ഈ ലിസ്റ്റില്‍ മൂന്നാമതുള്ളത്. കഴിഞ്ഞ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ 90 പന്തില്‍ സെഞ്ചുറി നേടിയ ജെമീമ റോഡ്രിഗസും ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍