ഇന്ത്യക്കെതിരെ 43 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് സ്മിത്ത് തന്റെ പതിനൊന്നാമത്തെ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയത്. 55 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 10 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇംഗ്ലണ്ട് താരമായ ജോ റൂട്ട് പട്ടികയില്‍ രണ്ടാമതാണ്. ഇന്ത്യക്കെതിരെ 8 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഗാരി സോബേഴ്‌സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, റിക്കി പോണ്ടിംഗ് എന്നിവര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.