ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കായി മികച്ച തുടക്കമാണ് കോണ്‍സ്റ്റാസ്- ഖവാജ സഖ്യം നല്‍കിയത്. ആദ്യ വിക്കറ്റില്‍ 89 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 19കാരനായ സാം കോണ്‍സ്റ്റാസ് അരങ്ങേറ്റ മത്സരത്തില്‍ 65 പന്തില്‍ 60 റണ്‍സുമായി തിളങ്ങിയപ്പോള്‍ ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലബുഷെയ്ന്‍(72) എന്നിവരും മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. അതേസമയം കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ഭീഷണിയായി മാറിയ ട്രാവിസ് ഹെഡ് പൂജ്യനായി മടങ്ങി. ജസ്പ്രീത് ബുമ്രയ്ക്കാണ് വിക്കറ്റ്.