പ്ലാൻ ചെയ്തതല്ല, ബുമ്രയെ സമ്മർദ്ദത്തിലാക്കാൻ മാത്രമാണ് ലക്ഷ്യമിട്ടത്, കോലി ഫേവറേറ്റ് ക്രിക്കറ്റർ: സാം കോൺസ്റ്റാസ്

അഭിറാം മനോഹർ

വ്യാഴം, 26 ഡിസം‌ബര്‍ 2024 (13:06 IST)
Sam Konstas
ഇന്ത്യക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്ത് സംസാരവിഷയമായിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ യുവതാരമായ സാം കോണ്‍സ്റ്റസ്. അരങ്ങേറ്റ മത്സരത്തില്‍ ജസ്പ്രീത് ബുമ്ര അടങ്ങുന്ന പേസ് നിരയെ അടിച്ചൊതുക്കിയ കോണ്‍സ്റ്റാസ് പരമ്പരയില്‍ ഉടനീളം പരുങ്ങലിലായിരുന്ന ഓപ്പണിംഗിലെ ബലഹീനതയെ ഇല്ലാതെയാക്കി. ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ താരം 65 പന്തില്‍ 60 റണ്‍സ് നേടിയാണ് പുറത്തായത്. ഇതില്‍ ബുമ്രയ്‌ക്കെതിരെ നേടിയ സിക്‌സും ഉള്‍പ്പെടുന്നു.
 
 ബുമ്രയ്‌ക്കെതിരെ റാമ്പ് ഷോട്ടിലൂടെയാണ് കോണ്‍സ്റ്റാസ് സിക്‌സര്‍ നേടിയത്. അതൊരിക്കലും പ്ലാന്‍ ചെയ്ത ഷോട്ട് ആയിരുന്നില്ലെന്നും ബുമ്രയെ തുടക്കത്തിലെ സമ്മര്‍ദ്ദത്തിലാക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശമെന്നും സാം കോണ്‍സ്റ്റാസ് പറയുന്നു. ബുമ്ര ലോകോത്തര ബൗളറാണ്. അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാത്രമാണ് ശ്രമിച്ചത്. കോലി എന്റെ ഫേവറേറ്റ് പ്ലെയറാണ്. രാജ്യത്തിനായി കളിക്കുമ്പോള്‍ എന്റെയും അദ്ദേഹത്തിന്റെയും വികാരങ്ങള്‍ ഒന്ന് തന്നെയാണെന്ന് കരുതുന്നു. ഇതെല്ലാം തന്നെ ക്രിക്കറ്റില്‍ സംഭവിക്കുന്നതാണ്. കോലിയുമായി മത്സരത്തിനിടെയുണ്ടായ ഉരസലിനെ പറ്റി താരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍