ഇന്ത്യക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ യുവതാരമായ നഥാന്‍ മക്‌സ്വീനിക്ക് ഓപ്പണറായി അവസരം ലഭിച്ചെങ്കിലും 3 മത്സരങ്ങള്‍ പിന്നിടുമ്പോഴും കാര്യമായ പ്രകടനം നടത്താന്‍ താരത്തിനായിട്ടില്ല. ഉസ്മാന്‍ ഖവാജയും നിറം മങ്ങിയതോടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഓപ്പണിംഗില്‍ മാറ്റം വരുത്താന്‍ തയ്യാറായിരിക്കുകയാണ് ഓസീസ്. നഥാന്‍ മക്‌സ്വീനിക്ക് പകരം 19കാരനായ യുവ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെയാണ് ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തിയത്.