Sanju Samson: 'അവനാണ് ഞങ്ങളുടെ കുന്തമുന, ആര്‍ക്കും വിട്ടുതരില്ല'; സഞ്ജു രാജസ്ഥാനില്‍ തുടരും, നിര്‍ണായകമായത് ദ്രാവിഡിന്റെ തീരുമാനം

രേണുക വേണു

വ്യാഴം, 7 ഓഗസ്റ്റ് 2025 (08:17 IST)
Sanju Samson

Sanju Samson: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാത്തതിനു പ്രധാന കാരണം രാഹുല്‍ ദ്രാവിഡ്. മുഖ്യ പരിശീലകനായ ദ്രാവിഡ് സഞ്ജുവിനോടു രാജസ്ഥാനില്‍ തുടരാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് സഞ്ജു പോയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് സഞ്ജു തുടരണമെന്നാണ് ദ്രാവിഡിന്റെ നിലപാട്. സഞ്ജു രാജസ്ഥാന്റെ അവിഭാജ്യ ഘടകമാണെന്നും ട്രേഡിങ്ങിലൂടെ താരത്തെ മറ്റൊരു ഫ്രാഞ്ചൈസിക്ക് നല്‍കാന്‍ മാനേജ്‌മെന്റ് ആലോചിച്ചിട്ടില്ലെന്നും രാജസ്ഥാന്‍ ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സഞ്ജുവിനെയെന്നല്ല ടീമിലെ മറ്റൊരു താരത്തെയും ട്രേഡിങ്ങിലൂടെ വിട്ടുകൊടുക്കാന്‍ തങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 
 
സഞ്ജു രാജസ്ഥാന്‍ നായകനായി തുടരുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, ധ്രുവ് ജുറെല്‍ എന്നിവരും രാജസ്ഥാനില്‍ തുടരും. 
 
ഐപിഎല്ലില്‍ 177 മത്സരങ്ങളില്‍ നിന്ന് 4,704 റണ്‍സ് നേടിയ സഞ്ജുവാണ് രാജസ്ഥാന്റെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍