ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ നിരയില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി മലയാളി താരം സഞ്ജു സാംസണ്‍. സെമിഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും അഭിഷേകിന്റെ കഴിവില്‍ ടീമിന് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും നിര്‍ണായകമായ ഫൈനല്‍ മത്സരത്തില്‍ താരം തിളങ്ങുമെന്നും സഞ്ജു പ്രത്യാശ പ്രകടിപ്പിച്ചു.
ടൂര്‍ണമെന്റിലുടനീളം ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന അഭിഷേകിനെ ടീം മാനേജ്‌മെന്റും സഹതാരങ്ങളും കൈവിട്ടിട്ടില്ലെന്ന് സഞ്ജു പറയുന്നു. ഡ്രസ്സിംഗ് റൂമില്‍ മികച്ച അന്തരീക്ഷമാണുള്ളത്.നായകനും ടീം അംഗങ്ങള്‍ക്കുമെല്ലാം അഭിഷേകില്‍ വലിയ വിശ്വാസമുണ്ട്. ഏത് താരത്തിനും കരിയറില്‍ വീഴ്ചകളുണ്ടാകാം, ഒന്നോ രണ്ടോ നല്ല ഷോട്ടുകള്‍ കളിക്കാനായാല്‍ ഈ ഫോര്‍മാറ്റില്‍ ആത്മവിശ്വാസം തിരിച്ചുകിട്ടും. ഫൈനല്‍ ഒരുപക്ഷേ അഭിഷേകിന്റേതാകാം. സഞ്ജു മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.