ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

രേണുക വേണു

വെള്ളി, 6 മാര്‍ച്ച് 2026 (11:10 IST)
ടി20 ലോകകപ്പിന്റെ നിര്‍ണ്ണായകമായ സെമി ഫൈനല്‍ മത്സരത്തിലും നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ ഓപ്പണിംഗ് താരം അഭിഷേക് ശര്‍മയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ കടുക്കുന്നു.വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് മാത്രം നേടി പുറത്തായ താരത്തെ നമ്പര്‍ വണ്‍ ഫ്രോഡെന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. ലോക ഒന്നാം നമ്പര്‍ ടി20 താരമായെത്തി ലോകകപ്പില്‍ കളിച്ച 7 മത്സരങ്ങളില്‍ നിന്ന് വെറും 89 റണ്‍സ് മാത്രമാണ് അഭിഷേകിന് നേടാനായത്. ഇതില്‍ 55 റണ്‍സ് സിംബാബ്വെയ്‌ക്കെതിരായ മത്സരത്തിലായിരുന്നു.
 
ഇംഗ്ലണ്ടിന്റെ പാര്‍ട്ട് ടൈം ഓഫ് സ്പിന്നര്‍ വില്‍ ജാക്‌സാണ് ഇന്നലെ നടന്ന മത്സരത്തില്‍ അഭിഷേകിനെ പുറത്താക്കിയത്. ബൗണ്ടറി നേടിയതിന് തൊട്ടുപിന്നാലെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വിക്കറ്റ് കളഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. അഭിഷേകിനായി സെറ്റ് ചെയ്ത ട്രാപ്പില്‍ അഭിഷേക് കയറികൊടുക്കുകയായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു.ദുര്‍ബലരായ ടീമുകള്‍ക്കെതിരെ കളിക്കാന്‍ മാത്രമെ അഭിഷേകിന് അറിയുവെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.
 

Once again Abhishek Sharma proved that he is nothing but a bilateral statpadder. This guy has no game awareness. Fraud! #T20WorldCup pic.twitter.com/FtC0E6p8it

— Waѕiyullah Budye (@WasiyullahB) March 5, 2026
മറുഭാഗത്ത് സഞ്ജു സാംസണ്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍, സ്‌ട്രൈക്ക് കൈമാറാന്‍ ശ്രമിക്കാതെ ഉത്തരവാദിത്തമില്ലാതെ കളിച്ചതാണ് അഭിഷേകിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമാകാനുള്ള പ്രധാനകാരണം. സെമിഫൈനല്‍ പോലൊരു മത്സരത്തില്‍ അതിന്റെ പ്രാധാന്യം മനസിലാക്കാതെയാണ് അഭിഷേക് ബാറ്റ് വീശുന്നതെന്നും ബിഗ് സ്റ്റേജില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയാത്ത ഒരാള്‍ നമ്പര്‍ വണ്‍ ആകുന്നത് എങ്ങനെയാണെന്നും ആരാധകര്‍ ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍