Sanju Samson: സഞ്ജു എങ്ങോട്ടും പോകുന്നില്ല, രാജസ്ഥാൻ നായകനായി തന്നെ തുടരും

അഭിറാം മനോഹർ

ബുധന്‍, 6 ഓഗസ്റ്റ് 2025 (13:52 IST)
സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണിലും രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ സഞ്ജുവിനായി ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ സഞ്ജുവിനെയോ മറ്റ് പ്രധാന താരങ്ങളെയോ ട്രേഡ് ചെയ്യേണ്ടതില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
 
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനെ സ്വന്തമാക്കാന്‍ പല പ്രധാന ഫ്രാഞ്ചൈസികളും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എം എസ് ധോനിക്ക് ശേഷം ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ തേടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് സഞ്ജുവിനായി ശക്തമായി രംഗത്തുണ്ടായിരുന്നത്. ഒരു ഐക്കണ്‍ പ്ലെയറിന്റെയും നായകന്റെയും അഭാവമുള്ള കൊല്‍ക്കത്തയും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ ഭാവിപദ്ധതികള്‍ സഞ്ജു പ്രധാനതാരമാണെന്ന് രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് ഭൂരിഭാഗം മത്സരങ്ങളിലും രാജസ്ഥാനായി കളിക്കാന്‍ സഞ്ജുവിനായിരുന്നില്ല.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍