ഐഎസ്എൽ പ്രതിസന്ധി: ബെംഗളുരു എഫ് സി താരങ്ങളുടെ ശമ്പളം നിർത്തിവെച്ചു

അഭിറാം മനോഹർ

ചൊവ്വ, 5 ഓഗസ്റ്റ് 2025 (18:49 IST)
ഐഎസ്എല്‍ നടത്തിപ്പ് പ്രതിസന്ധിയിലായതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രമുഖ ക്ലബുകളിലൊന്നായ ബെംഗളുരു എഫ് സി താരങ്ങള്‍ക്ക് നല്‍കേണ്ട ശമ്പളം നിര്‍ത്തിവെച്ചു. ഐഎസ്എല്‍ നടത്തിപ്പ് തന്നെ അനിശ്ചിതത്ത്വത്തില്‍ ആയതോടെ ഫസ്റ്റ് ടീം കളിക്കാരുടെയും ജീവനക്കാരുടെയും ശമ്പളമാണ് നിര്‍ത്തിവെച്ചത്.
 
അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും റിലയന്‍സിന് കീഴിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ലീഗ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നത്. അടുത്ത ഐഎസ്എല്‍ സീസണിനെ പറ്റി വ്യക്തമില്ലാത്തതിനാല്‍ ഫ്രാഞ്ചൈസികളെല്ലാം തന്നെ പ്രതിസന്ധിയിലാണ്. ലീഗിന്റെ ഭാവിയെ പറ്റി വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും പ്രശ്‌നത്തിന് പരിഹാരം കാത്തിരിക്കുകയാണെന്നും ബെംഗളുരു എഫ് സി അറിയിച്ചു. ശമ്പളം നിര്‍ത്തിവെച്ചെങ്കിലും ക്ലബിന്റെ യൂത്ത് ടീമുകളും ബിഎഫ്‌സി സോക്കര്‍ സ്‌കൂളുകളും സാധാരണ പോലെ തുടരുമെന്ന് ക്ലബ് അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍