ഇന്ത്യന്‍ ഫുട്‌ബോളിന്റെ കഷ്ടകാലം തീരുന്നില്ല, സംപ്രേക്ഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് ഐഎസ്എല്‍ സീസണ്‍ മാറ്റിവെച്ചു

അഭിറാം മനോഹർ

വെള്ളി, 11 ജൂലൈ 2025 (20:25 IST)
Indian super League
സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടങ്ങി ഈ വര്‍ഷം നടക്കേണ്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. റിലയന്‍സിന് കീഴിലുള്ള ഫുട്‌ബോള്‍ ഡെവലപ്പ്‌മെന്റ് ലിമിറ്റഡാണ് ഐഎസ്എല്‍ നടത്തിപ്പുകാര്‍. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ്(എംആര്‍എ) പുതുക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ മാറ്റിവെയ്ക്കാന്‍ തീരുമാനമായത്. കരാര്‍ പുതുക്കാതെ ഐഎസ്എല്‍ സീസണ്‍ തുടങ്ങാനാകില്ലെന്ന് റിലയന്‍സ് ഗ്രൂപ്പ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ രേഖാമൂലം അറിയിച്ചു.
 
ഡിസംബറിലാണ്  ഫുട്‌ബോള്‍ ഡെവലപ്പ്‌മെന്റ് ലിമിറ്റഡും ഫെഡറേഷനും തമ്മിലുള്ള കരാര്‍ അവസാനിക്കുന്നത്. കരാര്‍ പ്രകാരം എഫ്എസ്ഡിഎല്‍ വര്‍ഷത്തില്‍ 50 കോടി രൂപ ഫെഡറേഷന് നല്‍കുന്നുണ്ട്. പകരം മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം എഫ്എസ്ഡിഎലിന് ലഭിക്കും. ഫെഡറേഷന്റെ പുതിയ ഭരണഘടന പ്രാബല്യത്തില്‍ വരുന്ന വരെ കരാര്‍ പുതുക്കുന്നതടക്കം സുപ്രധാന തീരുമാനങ്ങള്‍ പാടില്ലെന്ന നിര്‍ദേശവും കരാര്‍ പുതുക്കുന്നതിന് തടസമായി. ഇതോടെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2025-26 ഐഎസ്എല്‍ സീസണ്‍ വാര്‍ഷിക കലണ്ടറില്‍ നിന്നും ഒഴിവാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍