Jasprit Bumrah: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ജസ്പ്രിത് ബുംറ ഉണ്ടാകും. ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ പരുക്കിന്റെ പിടിയില്‍ ആയതിനാല്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റ് കളിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ താന്‍ കൂടി വിശ്രമിച്ചാല്‍ ടീമിനെ അത് സാരമായി ബാധിക്കുമെന്ന് മനസിലാക്കിയ ബുംറ മാഞ്ചസ്റ്ററില്‍ കളിക്കാമെന്ന് ടീം മാനേജ്മെന്റിനെ അറിയിച്ചു.