ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ടീം ഘടന സംബന്ധിച്ച് സെലക്ഷന്‍ കമ്മിറ്റി ഏകദേശ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ മികവ് കാണിച്ചെങ്കിലും ശുഭ്മാന്‍ ഗില്ലിനെ ഓപ്പണിങ്ങില്‍ കൊണ്ട് വന്ന് ടീം ബാലന്‍സ് താളം തെറ്റിക്കേണ്ടതില്ലെന്നാണ് സെലക്ടര്‍മാരുടെ തീരുമാനം. ഇതോടെ എഷ്യാകപ്പില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം തന്നെയാകും ഓപ്പണര്‍മാരായി എത്തുക. ബാക്കപ്പ് ഓപ്പണറായി യശ്വസി ജയ്‌സ്വാളും ടീമില്‍ ഇടം പിടിച്ചേക്കും.
തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവരും റ്റീമില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. പേസര്‍മാരില്‍ ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും ഇടം പിടിച്ചു കഴിഞ്ഞു. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിങ്ങനെ 13 പേരാണ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. ബാക്കി സ്ഥാനങ്ങളിലേക്കായി ശ്രേയസ് അയ്യര്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍,റിങ്കു സിംഗ്, ശിവം ദുബെ, റിയാന്‍ പരാഗ് എന്നിവരാണ് മത്സരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ വാഷിങ്ടണ്‍ സുന്ദറും അവസരത്തിനായി കാത്തുനില്‍പ്പുണ്ട്.