2024 ലാണ് ബാബര്‍ അവസാനമായി ഒരു ട്വന്റി 20 രാജ്യാന്തര മത്സരം കളിച്ചത്. ഈ വര്‍ഷം നടന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സല്‍മിക്കായി പത്ത് ഇന്നിങ്‌സുകളില്‍ നിന്ന് 288 റണ്‍സെടുത്തെങ്കിലും സ്‌ട്രൈക് റേറ്റ് 128.57 മാത്രമായിരുന്നു. ട്വന്റി 20 യിലെ മെല്ലപ്പോക്കാണ് ബാബറിനു രാജ്യാന്തര കരിയറില്‍ തിരിച്ചടിയായിരിക്കുന്നത്. ഏഷ്യാ കപ്പിനുള്ള പാക്കിസ്ഥാന്‍ ടീം മികച്ച പ്രകടനം നടത്തിയാല്‍ സമീപകാലത്തൊന്നും ബാബറിനു രാജ്യാന്തര ടി20 കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്.
മുഹമ്മദ് റിസ്വാന്റെയും സ്ഥിതി സമാനമാണ്. രാജ്യാന്തര ട്വന്റി 20 യില്‍ 93 ഇന്നിങ്‌സുകളില്‍ നിന്ന് റിസ്വാന്‍ നേടിയിരിക്കുന്നത് 3,414 റണ്‍സാണ്. സ്‌ട്രൈക് റേറ്റ് 125.37 മാത്രം. ഇരുവരുടെയും ടി20 ബാറ്റിങ് ശൈലി ടീമിനു പലപ്പോഴും ദോഷം ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഏഷ്യാ കപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.