ബട്ട്‌ലറും ഫിൽ സാൾട്ടുമുള്ള ടീമിനെ നയിക്കുക 21 കാരൻ, ടി20 ലോകകപ്പിനുള്ള ഒരുക്കം തുടങ്ങി ഇംഗ്ലണ്ട്

അഭിറാം മനോഹർ

തിങ്കള്‍, 18 ഓഗസ്റ്റ് 2025 (08:58 IST)
Jacob Bethell
അയര്‍ലന്‍ഡിനെതിരെ അടുത്തമാസം നടക്കുന്ന ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് നായകനാകുന്നത് 21കാരനായ ജേക്കബ് ബേഥല്‍. സീനിയര്‍ താരങ്ങളായ ജോസ് ബട്ട്ലര്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട് എന്നിവരെ പിന്തള്ളിയാണ് ലോകകപ്പിന് മുന്നോടിയായ ടി20 പരമ്പരയില്‍ ജേക്കബ് ബേഥലിനെ ഇംഗ്ലണ്ട് നായകനാക്കുന്നത്. ഇതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന റെക്കോര്‍ഡും ബേഥല്‍ സ്വന്തമാക്കി.
 
സെപ്റ്റംബര്‍ ആദ്യവാരം നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷമാകും ഇംഗ്ലണ്ട് അയര്‍ലന്‍ഡിലേക്ക് പോവുക. ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന, ടി20 മത്സരങ്ങളാകും ഇംഗ്ലണ്ട് കളിക്കുക. ഹാരി ബ്രൂക്കാണ് പരമ്പരയില്‍ ടീമിനെ നയിക്കുക. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ടി20യില്‍ അരങ്ങേറ്റം നടത്തിയ ബേഥല്‍ 13 ടി20 മത്സരങ്ങളിലും 12 ഏകദിനത്തിലും 4 ടെസ്റ്റിലും ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ താരമാണ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ ബേഥലിന് സാധിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍