ടീം മാറിയതിന് പിന്നാലെ പൃഥ്വി ഷായുടെ സമീപനത്തിലും മാറ്റം വന്നതായാണ് താരത്തിന്റെ ഇന്നിങ്ങ്‌സ് സൂചിപ്പിക്കുന്നത്. മത്സരത്തില്‍ സഹതാരങ്ങളെല്ലാം കൂട്ടമായി നിരാശപ്പെടുത്തിയപ്പോഴാണ് പൃഥ്വി ഷാ സെഞ്ചുറിയുമായി തിളങ്ങിയത്. 141 പന്തില്‍ 111 റണ്‍സെടുത്ത പൃഥ്വി ഷായുടെ മികവില്‍ 217 റണ്‍സാണ് മഹാരാഷ്ട്ര നേടിയത്. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഷാ 122 പന്തിലാണ് സെഞ്ചുറി തികച്ചത്.മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ശക്തനായി ഒരറ്റത്ത് പിടിച്ചുനില്‍ക്കാന്‍ താരത്തിനായിരുന്നു.