മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരം അലെജാന്‍ഡ്രോ ഗര്‍നാച്ചോയെ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ചെല്‍സി. ഇരു ക്ലബുകളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ബയേണ്‍ മ്യുണിച്ചില്‍ നിന്നുള്ള ഓഫര്‍ ഗര്‍നാച്ചോ നിരസിച്ചിരുന്നു. ചെല്‍സിയില്‍ കളിക്കാനാണ് താരം താല്പര്യം പ്രകടിപ്പിച്ചത്.
നിലവില്‍ ട്രാന്‍സ്ഫറില്‍ ചെല്‍സി ഒരുപാട് മുന്നേറിയതായാണ് റിപ്പോര്‍ട്ടുകള്‍. 50 മില്യണ്‍ പൗണ്ടിന്റെ റിലീസ് ക്ലോസാണ് മാഞ്ചസ്റ്റര്‍ മുന്നൊട്ട് വെയ്ക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അക്കാദമിയിലൂടെ വന്ന താരമാണെങ്കിലും പുതിയ പരിശീലകനായ റൂബന്‍ അമോറിമുമായി ഗര്‍നാച്ചോ ഉടക്കിയിരുന്നു. ഇതിന് ശേഷം പരിശീലകനായ അമോറിം താരത്തോട് ക്ലബ് വിടാന്‍ ആവശ്യപ്പെടുകയായിരുന്നു.