Fluminense vs Chelsea: ബ്രസീലിയൻ കരുത്തരെ തോൽപ്പിച്ച് ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ, എതിരാളി ആരെന്ന് ഇന്നറിയാം

അഭിറാം മനോഹർ

ബുധന്‍, 9 ജൂലൈ 2025 (13:23 IST)
Chelsea
ക്ലബ് ലോകകപ്പ് സെമിഫൈനലില്‍ ബ്രസീലിയന്‍ കരുത്തരായ ഫ്‌ലുമിനെന്‍സിനെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെല്‍സി ഫൈനലില്‍ പ്രവേശിപ്പിച്ചു. ബ്രൈറ്റണില്‍ നിന്നും 60 മില്യണ്‍ പൗണ്ടിന് സൈന്‍ ചെയ്ത 23കാരനായ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ പെഡ്രോയാണ് ചെല്‍സിയുടെ വിജയശില്പിയായത്. പെഡ്രോയുടെ ബാല്യകാല ക്ലബ് കൂടിയാണ് ഫ്‌ലുമിനെന്‍സ്.
 
മത്സരത്തിന്റെ പതിനെട്ടാം മിനിറ്റിലായിരുന്നു പെഡ്രോയുടെ ആദ്യ ഗോള്‍. മികച്ച രീതിയില്‍ കളിച്ചെങ്കിലും ആദ്യ പകുതിയില്‍ സമനില ഗോള്‍ കണ്ടെത്താന്‍ ഫ്‌ലുമിനെന്‍സിനായില്ല. രണ്ടാം പകുതിയില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഒരുക്കിയ പ്രത്യാക്രമണം പൂര്‍ത്തിയാക്കികൊണ്ടാണ് പെഡ്രോയുടെ രണ്ടാം ഗോള്‍ പിറന്നത്. ഇതോടെ മത്സരം 2-0ത്തിന് ചെല്‍സി വിജയിച്ചു. ഇന്ന് നടക്കുന്ന റയല്‍ മാഡ്രിഡ്- പിഎസ്ജി മത്സരത്തിലെ വിജയികളെയാകും ചെല്‍സിക്ക് ഫൈനലില്‍ നേരിടേണ്ടി വരിക.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍