ചാമ്പ്യന്മാരായ പിഎസ്ജിയെ മലര്‍ത്തിയടിച്ച് ബ്രസീലിയന്‍ ക്ലബായ ബൊട്ടഫോഗോ. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ എതിരില്ലാത്തെ ഒരു ഗോളിനാണ് ഫ്രഞ്ച് ഭീമന്മാരെ ബൊട്ടഫോഗോ തകര്‍ത്തുവിട്ടത്. ഇഗോര്‍ ജീസസാണ് ബ്രസീലിയന്‍ ക്ലബിനായി വിജയഗോള്‍ നേടിയത്. 4 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ബൊട്ടഫോഗോ താരങ്ങള്‍ തൊടുത്തപ്പോള്‍ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ക്ക് 2 ഷോട്ടുകളെ തൊടുക്കാനായുള്ളു. മത്സരത്തിന്റെ 75 ശതമാനവും പന്ത് കയ്യില്‍ വെച്ചിട്ടും തോല്‍ക്കാനായിരുന്നു പിഎസ്ജിയുടെ വിധി. നിലവിലെ ബ്രസീലിയന്‍ സിരീ എ ചാമ്പ്യന്മാരാണ് ബൊട്ടഫോഗോ.