ഇത്രയേ ഉള്ളോ സ്റ്റോക്സ്?, തോറ്റത് പിച്ച് കാരണമെന്ന് ന്യായീകരണം, വിമർശനവുമായി ആരാധകർ

അഭിറാം മനോഹർ

തിങ്കള്‍, 7 ജൂലൈ 2025 (17:19 IST)
എഡ്ജ്ബാസ്റ്റണില്‍ ഒരു ഏഷ്യന്‍ ടീമിന്റെ ആദ്യവിജയമെന്ന ഐതിഹാസിക നേട്ടമാണ് ഇന്നലെ ഗില്ലും പിള്ളേരും ചേര്‍ന്ന് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കിയ മത്സരത്തില്‍ 336 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. അഞ്ചാം ദിവസം മഴ അല്പനേരം കളി തടസപ്പെടുത്തിയെങ്കിലും അവസാനദിനം 7 വിക്കറ്റുകളും സ്വന്തമാക്കി ഇന്ത്യ വിജയം സ്വന്തമാക്കി. മത്സരശേഷം തോല്‍വിയെ പറ്റി പ്രതികരിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ തോല്‍വിയില്‍ എഡ്ജ്ബാസ്റ്റണിലെ പിച്ചിനെയാണ് സ്റ്റോക്‌സ് കുറ്റം പറഞ്ഞത്. മത്സരത്തിലെ പിച്ച് ഇന്ത്യയിലേതിന് സമാനമായെന്നും അത് സന്ദര്‍ശകര്‍ മുതലാക്കിയെന്നുമാണ് സ്റ്റോക്‌സ് സൂചിപ്പിച്ചത്.
 
മത്സരം പുരോഗമിക്കും തോറും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചുകള്‍ പോലെ എഡ്ജ്ബാസ്റ്റണിലെ പിച്ച് മാറിയെന്നും അത് തിരിച്ചടിയായെന്നുമാണ് സ്റ്റോക്‌സ് പ്രതികരിച്ചത്. ഇന്ത്യന്‍ ബൗളിങ്ങിന് പരിചിതമായ സാഹചര്യമായിരുന്നു. അത് ഞങ്ങളേക്കാള്‍ അവര്‍ മുതലെടുത്തു. ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാം. അതില്‍ നിരാശപ്പെടേണ്ടതായി ഒന്നുമില്ല. ഞങ്ങള്‍ കഴിവില്‍ പിന്നിലായി പോയി എന്നത് അംഗീകരിക്കുന്നു. സ്റ്റോക്‌സ് പറഞ്ഞു.
 
അതേസമയം സ്റ്റോക്‌സിന്റെ പ്രതികരണത്തിനെതിരെ വിമര്‍ശനവും ശക്തമാണ്. കാരണങ്ങള്‍ നിരത്താതെ പരാജയം അംഗീകരിച്ച് മുന്നോട്ട് പോകു എന്നാണ് ആരാധകരില്‍ ഏറെയും പറയുന്നത്. സ്വന്തം നാട്ടില്‍ തോറ്റ് ന്യായീകരണം പറയുന്നത് ശരിയല്ലെന്നും ആരാധകര്‍ പറയുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍