ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ മത്സരം മഴ കാരണം വൈകുന്നു. ഇന്ത്യന്‍ സമയം 3:30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴ കാരണം ഇതുവരെയും തുടങ്ങിയിട്ടില്ല. അവസാനദിനം 7 വിക്കറ്റുകള്‍ ശേഷിക്കെ 536 റണ്‍സാണ് 90 ഓവറുകളില്‍ നിന്നും ഇംഗ്ലണ്ടിന് വേണ്ടത്.എന്നാല്‍ മഴ കാരണം മത്സരം നീളുന്നതോടെ പരമ്പര സമനിലയിലാക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. മത്സരം വിജയിക്കാനായാല്‍ ബര്‍മിങ്ങാമില്‍ 58 ടെസ്റ്റുകളില്‍ ഒന്നില്‍ പോലും വിജയിക്കാനായില്ലെന്ന റെക്കോര്‍ഡ് തിരുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും.
നിലവില്‍ മഴ കാരണം പിച്ചും ഔട്ട് ഫീല്‍ഡും മൂടിയ നിലയിലാണ്. മഴ സാന്നിധ്യമുണ്ടെങ്കിലും താത്കാലികമായി മാത്രം കളി തടസപ്പെടാനാണ് സാധ്യത. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് 25 റണ്‍സെടുത്ത ബെന്‍ ഡെക്കറ്റ്, സാക് ക്രോളി(0), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.