ഡ്രസ്സിംഗ് റൂമിലിരുന്ന് കളികാണുന്ന അനുഭവം വേറെയാണ്, ഓരോ നിമിഷവും ടെൻഷനടിച്ചാണ് കണ്ടത്: സൂര്യകുമാർ യാദവ്

അഭിറാം മനോഹർ

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (18:26 IST)
ഏഷ്യാകപ്പിലെ പാകിസ്ഥാനെതിരായ ഫൈനല്‍ മത്സരം ഏറെ ടെന്‍ഷനടിച്ചാണ് കണ്ടതെന്ന് ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവ്. പാകിസ്ഥാനെതിരെ വിജയിച്ചെങ്കിലും മത്സരം കടുപ്പമേറിയതായിരുന്നുവെന്ന് സൂര്യകുമാര്‍ യാദവ് പറയുന്നു. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങിലെ ആദ്യ 9 ഓവറുകള്‍ക്ക് ശേഷം ഡ്രസിങ് റൂമില്‍ ഇരുന്നാണ് താന്‍ കളി കണ്ടതെന്ന് സൂര്യ പറയുന്നു.
 
ആ സമയത്താണ് തിലകിന്റെയും സഞ്ജുവിന്റെയും കൂട്ടുക്കെട്ട് സംഭവിക്കുന്നത്. ഒരു ആശ്വാസം വരുന്നത് അപ്പോഴാണ്. ദുബെ ക്രീസിലെത്തുമ്പോള്‍ അവനെ കൊണ്ട് സാധിക്കും എന്ന വിശ്വാസമുണ്ടായിരുന്നു. സമ്മര്‍ദ്ദമുണ്ടായിരുന്നു. ഫീല്‍ഡില്‍ കളിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ് ഡ്രസിംഗ് റൂമില്‍ നിന്നുള്ള അനുഭവം. ഫീല്‍ഡില്‍ നിങ്ങള്‍ക്ക് അത്ര സമ്മര്‍ദ്ദം തോന്നില്ല. എന്നാല്‍ ഡ്രസിംഗ് റൂമില്‍ അങ്ങനെയല്ല.
 
എന്ത് ഷോട്ടാകും അടുത്തതായി ബാറ്റര്‍ കളിക്കാന്‍ പോവുക എന്നതെല്ലാം ആലോചിച്ച് പോകും.  ഹൃദയമിടിപ്പ് കൂടും. ഫൈനല്‍ എന്നാല്‍ അത് മറ്റൊരു മത്സരം മാത്രമല്ലെ എന്ന് പറയുന്നത് ശരിയല്ല. ഫൈനല്‍ ഫൈനല്‍ തന്നെയാണ്. അതിന്റെ സമ്മര്‍ദ്ദവും വേറെയാണ്. എനിക്കെന്റെ കളിക്കാരില്‍ വിശ്വാസമുണ്ടായിരുന്നു അതാണ് മത്സരത്തിന് മുന്‍പ് പാകിസ്ഥാന്‍ എതിരാളികളല്ല എന്ന പ്രസ്താവന വരാന്‍ കാരണം.സൂര്യകുമാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍