വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തിൽ തന്നെ കൈയ്യോടെ പിടികൂടി, ചഹൽ ചതിച്ചെന്ന് ധനശ്രീ വർമയുടെ വെളിപ്പെടുത്തൽ

അഭിറാം മനോഹർ

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (15:57 IST)
ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചാഹലിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം ഇന്ത്യയിലെ മാധ്യമങ്ങള്‍ കൊണ്ടാടിയ വാര്‍ത്തയായിരുന്നു. വിവാഹമോചന ദിവസം കോടതിയില്‍ ഷുഗര്‍ ഡാഡി ടീഷര്‍ട്ട് ധരിച്ച് ചാഹല്‍ എത്തിയ വാര്‍ത്തയും വലിയ രീതിയില്‍ ശ്രദ്ധ നേടുകയുണ്ടായി. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് 2 മാസത്തിനുള്ളില്‍ തന്നെ ഭര്‍ത്താവായിരുന്ന യൂസ്വേന്ദ്ര ചാഹല്‍ തന്നോട് വിശ്വാസവഞ്ചന ചെയ്തതായി തുറന്ന് പറഞ്ഞിരിക്കുകയാണ് പങ്കാളിയായിരുന്ന ധനശ്രീ വര്‍മ. ഒരു റിയാലിറ്റി ഷോയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
 
റൈസ് ആന്‍ഡ് ഫാള്‍ എന്ന റിയാലിറ്റി ഷോയിലാണ് തന്റെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ദാമ്പത്യജീവിതത്തെ പറ്റി ധനശ്രീ നടി കുബ്ര സെയ്തിനോട് സംസാരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എപ്പോഴാണ് ചാഹലുമായുള്ള ബന്ധം ശരിയാകില്ലെന്ന് തിരിച്ചറിഞ്ഞത് എന്ന കുബ്രയുടെ ചോദ്യത്തിനാണ് ധനശ്രീ മറുപടി നല്‍കിയത്.
 
ആദ്യ വര്‍ഷം രണ്ടാം മാസത്തില്‍ തന്നെ അവനെ കൈയോടെ പിടികൂടി എന്നാണ് ധനശ്രീ മറുപടി പറഞ്ഞത്. ഇത് കേട്ട് കുബ്ര ഞെട്ടുന്നതും വീഡിയോയില്‍ കാണാം. അതേസമയം വിവാഹബന്ധം വേര്‍പ്പെടുത്തിയ സംഭവത്തില്‍ ജീവനാംശത്തെ പറ്റി പുറത്തുവന്ന വാര്‍ത്തകള്‍ അസത്യമാണെന്നും ധനശ്രീ വെളിപെപ്ടുത്തി. ഏകദേശം ഒരു വര്‍ഷമായി. പരസ്പര സമ്മതത്തോടെ നടന്ന വിവാഹമോചനമായിരുന്നു. കാര്യങ്ങള്‍ വേഗത്തില്‍ നടന്നു. അതുകൊണ്ടാകാം ആളുകള്‍ ജീവനാംശത്തെ പറ്റി പറയുന്നത്. ഞാന്‍ ഒന്നും മിണ്ടാത്തത് കൊണ്ട് എന്തും പറയാമെന്നാണോ?, എന്നെ വിലകല്‍പ്പിക്കുന്നവരോട് മാത്രം വിശദീകരിച്ചാല്‍ മതിയല്ലോ, എനിക്ക് നിങ്ങളെ അറിയുക പോലുമില്ല. എന്തിന് നിങ്ങളോട് വിശദീകരിച്ച് എന്റെ സമയം പാഴാക്കണം. ധനശ്രീ ചോദിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍