ടി20 ടീമിൽ അർഷദീപിന് ഇടമില്ല, എന്താണ് അവനോടുള്ള പ്രശ്നം?, ഗംഭീറിനെ ചോദ്യം ചെയ്ത് ആരാധകർ

അഭിറാം മനോഹർ

വ്യാഴം, 30 ഒക്‌ടോബര്‍ 2025 (16:36 IST)
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പേസര്‍ അര്‍ഷദീപ് സിംഗിന് പ്ലേയിങ് ഇലവനില്‍ അവസരം നല്‍കാത്തതിനെതിരെ വിമര്‍ശനം കനക്കുന്നു. ടി20 ഫോര്‍മാറ്റില്‍ ജസ്പ്രീത് ബുമ്രയ്ക്ക് മുകളില്‍ റെക്കോര്‍ഡുള്ള താരമായിട്ടും ഹര്‍ഷിത് റാണയ്ക്കായി അര്‍ഷദീപിനെ ഒഴിവാക്കിയ ഗംഭീറിന്റെ തീരുമാനമാണ് ആരാധകരെ ചൊടുപ്പിച്ചത്. 
 
ഗംഭീറിന്റെ കോച്ചിങ്ങിന് കീഴില്‍ അര്‍ഷദീപിന് മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര, ഏകദിന മത്സരങ്ങള്‍, ചാമ്പ്യന്‍സ് ട്രോഫി, ഇപ്പോള്‍ ഓസീസിനെതിരായ ഏകദിന, ടി20 പരമ്പര. അര്‍ഷദീപ് തുടര്‍ച്ചയായി ടീമില്‍ നിന്നും തഴയപ്പെടുന്നു. ഈ അവസരങ്ങളെല്ലാം പക്ഷേ ലഭിക്കുന്നത് ശരാശരിക്കാരനായ ഹര്‍ഷിത് റാണയ്ക്കാണെന്നും ആരാധകര്‍ കുറ്റം പറയുന്നു.
 
ഗംഭീറിനെ സംബന്ധിച്ച് ഹര്‍ഷിതാണ് അര്‍ഷദീപിനേക്കാള്‍ മികച്ചവനെന്നും അത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും ചില ആരാധകര്‍ കമന്റ് ചെയ്യുന്നു. ഇന്ത്യയുടെ മികച്ച ബൗളര്‍മാരില്‍ ഒരാളുടെ കരിയര്‍ ഗംഭീര്‍ ബെഞ്ചിലിരുത്ത് അവസാനിപ്പിക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍