വെറും ശരാശരി താരം, ഗംഭീർ ക്വാട്ടയിൽ ടീമിൽ സ്ഥിരം, എഷ്യാകപ്പ് ടീമിലെത്തിയ യുവപേസർക്ക് നേരെ വിമർശനം

അഭിറാം മനോഹർ

വ്യാഴം, 21 ഓഗസ്റ്റ് 2025 (16:21 IST)
ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ടീം തെരെഞ്ഞെടുപ്പിനെ പറ്റി ഉയരുന്നത്. ശുഭ്മാന്‍ ഗില്‍ ഉപനായകനായി ടീമില്‍ തിരിച്ചെത്തിയതോടെ ടി20യില്‍ യശ്വസി ജയ്‌സ്വാളിന് അവസരം നഷ്ടമായിരുന്നു. കൂടാതെ ഐപിഎല്ലിലടക്കം മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരെയും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ബൗളിങ്ങില്‍ പക്ഷേ ഇന്ത്യയ്ക്കായി ശരാശരി പ്രകടനങ്ങള്‍ മാത്രം നടത്തിയ ഹര്‍ഷിത് റാണ ഇടം നേടിയിരുന്നു.
 
 കഴിഞ്ഞ ഐപിഎല്ലില്‍ 13 മത്സരങ്ങളില്‍ നിന്നും 29.86 ശരാശരിയിലും 10.18 ഇക്കോണമിയിലും 15 വിക്കറ്റുകള്‍ മാത്രമാണ് ഹര്‍ഷിത് വീഴ്ത്തിയത്. ഇന്ത്യന്‍ ടീമിലും എടുത്ത് പറയാന്‍ തക്കതായ പ്രകടനങ്ങള്‍ ഇല്ലാതിരുന്നിട്ടും ഹര്‍ഷിത് റാണ ടീമിലെത്തിയതിന് കാരണം ഗൗതം ഗംഭീറുമായുള്ള താരത്തിന്റെ അടുപ്പം മാത്രമാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ പ്രസിദ്ധ് കൃഷ്ണയടക്കമുള്ള താരങ്ങള്‍ തിളങ്ങിയപ്പോള്‍ ഹര്‍ഷിത് നിറം മങ്ങുന്ന പ്രകടനമാണ് നടത്തിയത് എന്നിട്ടും താരത്തിന് ടീമില്‍ ഇടം നേടാനായെന്നും ആരാധകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍